ഗു​രു​ഗ്രാം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ. 2020ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി അ​ശ്വ​നി കു​മാ​ർ പ്ര​തി​ക​ൾ​ക്ക് 40,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കു​ൽ​ദീ​പ് എ​ന്ന​യാ​ൾ അ​യ​ൽ​വാ​സി​യാ​യ 16കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.