കൊ​ച്ചി: ജി​തി​ന്‍ ലാ​ല്‍ സം​വി​ധാ​നം ചെ​യ്ത് എ​ആ​ര്‍​എം (അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം) എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്ത്. ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഒ​രാ​ള്‍ ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കാ​ണു​ന്ന ദൃ​ശ്യം സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ ലാ​ല്‍ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ഒ​രു സു​ഹൃ​ത്താ​ണ് ഇ​ത് എ​നി​ക്ക് അ​യ​ച്ചു​ത​ന്ന​ത്. ഹൃ​ദ​യ​ഭേ​ദ​കം. വേ​റെ ഒ​ന്നും പ​റ​യാ​നി​ല്ല. ടെ​ലി​ഗ്രാം വ​ഴി എ​ആ​ര്‍​എം കാ​ണേ​ണ്ട​വ​ര്‍ കാ​ണ​ട്ടെ. അ​ല്ലാ​തെ എ​ന്ത് പ​റ​യാ​നാ"?, ല​ഘു വീ​ഡി​യോ​യ്ക്കൊ​പ്പം സം​വി​ധാ​യ​ക​ന്‍ കു​റി​ച്ചു.

ഓ​ണം റി​ലീ​സ് ആ​യി എ​ത്തി​യ ചി​ത്രം സെ​പ്റ്റം​ബ​ര്‍ 12 നാ​ണ് തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും വ​ലി​യ കാ​ന്‍​വാ​സി​ല്‍ എ​ത്തി​യ ചി​ത്ര​മാ​ണ് എ​ആ​ര്‍​എം. ടൊ​വി​നോ​യു​ടെ ക​രി​യ​റി​ലെ 50-ാം ചി​ത്ര​വു​മാ​ണ് ഇ​ത്.