കൊ​ച്ചി: കി​രീ​ട​വ​ര​ള്‍​ച്ച​ക്ക് അ​റു​തി വ​രു​ത്താ​ന്‍ പു​തി​യ അ​ട​വു​ക​ളു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ​മ​ത്സ​രം ഇ​ന്ന്. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ പ​തി​നൊ​ന്നാം സീ​സ​ണി​ല്‍, തി​രു​വോ​ണ നാ​ളി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ജ​യ​ത്തോ​ടെ തു​ട​ങ്ങാ​മെ​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തീ​ക്ഷ. പ​ഞ്ചാ​ബ് എ​ഫ്സി​യാ​ണ് എ​തി​രാ​ളി​ക​ള്‍.

ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 7.30നാ​ണ് കി​ക്കോ​ഫ്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി സ്റ്റേ​ഡി​യ​ത്തി​ല്‍ പ​കു​തി സീ​റ്റു​ക​ളി​ലേ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. അ​വ​സാ​ന മൂ​ന്ന് സീ​സ​ണി​ലും പ്ലേ ​ഓ​ഫ് ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് പു​തി​യ പ​രി​ശീ​ല​ക​ന്‍ മി​ഖേ​ല്‍ സ്റ്റാ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

എ​ഫ്സി ഗോ​വ​യി​ല്‍ നി​ന്നെ​ത്തി​യ മൊ​റോ​ക്ക​ന്‍ മു​ന്നേ​റ്റ​ക്കാ​ര​ന്‍ നോ​ഹ് സ​ദൗ​യി​യാ​ണ് ക്യാ​മ്പി​ലെ പു​തി​യ ക​രു​ത്ത്. ഡ്യൂ​റ​ന്‍റ് ക​പ്പി​ല്‍ താ​രം തി​ള​ങ്ങി​യി​രു​ന്നു. സ്പാ​നി​ഷു​കാ​ര​ന്‍ ജെ​സ്യൂ​സ് ജി​മെ​നെ​സി​ലും ടീം ​പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു.

ഉ​റു​ഗ്വേ​ക്കാ​ര​ന്‍ അ​ഡ്രി​യാ​ന്‍ ലൂ​ണ​യാ​ണ് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും ടീം ​നാ​യ​ക​ന്‍. 53 മ​ത്സ​ര​ങ്ങ​ളി​ല 13 ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട് ലൂ​ണ. പ്ര​തി​രോ​ധ താ​രം മി​ലോ​സ് ഡ്രി​ന്‍​സി​ച്ചാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ടീ​മി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്‍ സം​തൃ​പ്ത​നാ​ണെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ്വീ​ഡി​ഷ് പ​രി​ശീ​ല​ക​ന്‍ സ്റ്റാ​റെ പ​റ​യു​ന്നു.

പ്രീ​സീ​സ​ണി​ല്‍ ചി​ല താ​ര​ങ്ങ​ള്‍ പ​രി​ക്കി​ന്‍റെ പി​ടി​യി​ല്‍ പെ​ട്ടി​രു​ന്നു. അ​വ​രെ​ല്ലാം ഫി​റ്റ്നെ​സ് വീ​ണ്ടെ​ടു​ത്തു​ക​ഴി​ഞ്ഞു. നി​ല​വി​ല്‍ എ​ല്ലാ ക​ളി​ക്കാ​രും ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ന് സ​ജ്ജ​രാ​ണെ​ന്നും സ്റ്റാ​റെ പ​റ​ഞ്ഞു. 28 അം​ഗ ടീ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്. പ​രി​ക്കി​ല്‍​നി​ന്ന് മു​ക്ത​നാ​യ സ​ച്ചി​ന്‍ സു​രേ​ഷ് ആ​യി​രി​ക്കും ടീ​മി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍ കീ​പ്പ​ര്‍.

പ​ഞ്ചാ​ബ് സ്‌​ട്രോം​ഗാ​ണ്

മ​റു​വ​ശ​ത്ത് ഓ​രോ മ​ത്സ​രം ക​ഴി​യും​തോ​റും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​യ്ക്കു​ന്ന ടീ​മാ​യി പ​ഞ്ചാ​ബ് എ​ഫ്‌​സി മാ​റി​ക്ക​ഴി​ഞ്ഞു. പ​ഞ്ചാ​ബി​ന് ഐ​എ​സ്എ​ലി​ലെ ര​ണ്ടാം സീ​സ​ണാ​ണ്. ആ​ദ്യ സീ​സ​ണി​ല്‍ പ​തി​യെ തു​ട​ങ്ങി​യ പ​ഞ്ചാ​ബ് പി​ന്നീ​ട് മി​ക​വ് പു​റ​ത്തെ​ടു​ത്തു.

കൊ​ച്ചി​യി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ 3-1നു ​പ​ഞ്ചാ​ബ് ടീം ​തോ​ല്‍​പ്പി​ച്ച​ത്. പ്ലേ ​ഓ​ഫി​ന്‍റെ അ​രി​കി​ലെ​ത്തി​യ ടീം 24 ​പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ് ആ​ദ്യ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ക​ളി​ച്ച ക്യാ​പ്റ്റ​ന്‍ ലൂ​ക്കാ മ​ജ്സീ​നെ മാ​ത്ര​മാ​ണ് പ​ഞ്ചാ​ബ് നി​ല​നി​ര്‍​ത്തി​യി​ട്ടു​ള്ള​ത്.

26 അം​ഗ ടീ​മി​ല്‍ ലൂ​ക്കാ മ​ജ്സീ​ന്‍, മു​ഷാ​ഗ ബ​കെം​ഗ, എ​സ്‌​ക്വ​ല്‍ വി​ദാ​ല്‍, ഇ​വാ​ന്‍ നോ​വോ​സെ​ലെ​ച്ച്, അ​സ്മി​ര്‍ സു​ല്‍​ജി​ക്, ഫി​ലി​പ്പ് മി​ഴ്ലാ​ക്ക് എ​ന്നി​വ​രാ​ണ് വി​ദേ​ശി​ക​ള്‍. വി​നി​ത് റാ​യ്, നി​ന്തോ​യിം​ഗ​ന്‍​ബ മീ​തേ​യ്, മു​ഹീ​ത് ഷ​ബീ​ര്‍, മ​ല​യാ​ളി താ​രം നി​ഹാ​ല്‍ സു​ധീ​ഷ്, ലി​ക്മാ​ബാം രാ​കേ​ഷ് സിം​ഗ് എ​ന്നീ ഇ​ന്ത്യ താ​ര​ങ്ങ​ള്‍ പു​തു​താ​യി ടീ​മി​ലെ​ത്തി​യി​ട്ടു​ണ്ട്.