ഫ്‌​ളോ​റി​ഡ: ര​ണ്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​ച്ചെ​ത്തി​യ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ മി​ക​വി​ല്‍ ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക് ജ​യം. അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീഗ് സോ​ക്ക​ര്‍ മ​ത്സ​ര​ത്തി​ല്‍ ഫി​ലാ​ഡെ​ല്‍​ഫി​യ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് ത​ക​ര്‍​ത്തു. മെ​സി ര​ണ്ട് ഗോ​ളു​ക​ള്‍ നേ​ടി .

മ​ത്സ​ര​ത്തി​ല്‍ ഫി​ലാ​ഡെ​ല്‍​ഫി​യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ര​ണ്ടാം മി​നി​റ്റി​ല്‍ ത​ന്നെ മൈ​ക്ക​ല്‍ ഉ​റെ​യി​ലൂ​ടെ അ​വ​ര്‍ ഗോ​ള്‍ നേ​ടി. എ​ന്നാ​ല്‍ വി​ശ്ര​മ​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ മെ​സി 26-ാം മി​നി​റ്റി​ല്‍ ഇ​ന്‍റ​ര്‍​മ​യാ​മി​യെ ഒ​പ്പ​മെ​ത്തി​ച്ചു.

നാ​ല് മി​നി​റ്റി​ന് ശേ​ഷം മെ​സി വീ​ണ്ടും ഗോ​ള്‍ നേ​ടി. ഇ​തോ​ടെ ര​ണ്ടേ ഒ​ന്നി​ന് മ​യാ​മി മു​ന്നിലെ​ത്തി. പി​ന്നീ​ട് മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ള്‍ ഇ​രു ടീ​മു​ക​ളും ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യം പ​കു​തി​യി​ന്‍ പി​ന്നെ ഗോ​ള്‍ വ​ന്നി​ല്ല.

മ​ത്സ​രം തീ​രാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി ലൂ​യി സു​വാ​ര​സ് ഗോ​ള്‍ നേ​ടി​യ​തോ​ടെ ഇ​ന്‍റ​ര്‍​മ​യാ​മി മൂ​ന്നേ ഒ​ന്നി​ന് മു​ന്നി​ലെ​ത്തി. ഇ​തേ നി​ല​യി​ല്‍ മ​ത്സ​രം അ​വ​സാ​നി​ച്ചു. 28 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 19 വി​ജ​യം നേ​ടി​യ ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക് 65 പോ​യ​ന്‍റാ​യി. ഈ​സ്‌​റ്റേ​ണ്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ മെ​സി​യും സം​ഘ​വും ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.