കീ​വ്: യു​ക്രെ​യ്‌​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ റ​ഷ്യ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. യു​ക്രെ​യ്‌​ന്റെ തെ​ക്ക്, തെ​ക്ക്കി​ഴ​ക്ക്, കി​ഴ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് റ​ഷ്യ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു റ​ഷ്യ​യു​ടെ ഷെ​ല്ലാ​ക്ര​മ​ണം. സ​പ്പോ​റി​ന്‍​ഷി​യ പ്ര​ദേ​ശ​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​നം ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്നു. സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ര്‍ മ​രി​ച്ചു.

ഒ​ഡേ​സ​യി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ര​ണ്ട് പേ​ര്‍ മ​രി​ച്ച​ത്. ഖേ​ര്‍​സ​ണി​ല്‍ വ​യോ​ധി​ക​നാ​ണ് ഷെ​ല്ലാ​ക്ര​ണ​ത്തി​ല്‍ മ​രി​ച്ച​ത്. ഖാ​ര്‍​കീ​വി​ല്‍ 72 വ​യ​സു​കാ​രി​യും മ​രി​ച്ചു.