മ​ണ്ണു​ത്തി: ഏ​ഴു ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് മ​ണ്ണു​ത്തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​ര​ണാ​ട്ടു​ക​ര ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി പ​ള്ളി​ക്കു​ന്ന​ത്ത് ഹാ​രീ​ഷ് ഡേ​വീ​സി( 29)നെ​യാ​ണ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ബൈ​ജു​വും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും വി​ല്പ​ന​യ്ക്കാ​യാ​ണ് പ്ര​തി ല​ഹ​രി​യെ​ത്തി​ച്ച​ത്. തൃ​ശൂ​ർ സി​റ്റി ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് ഡാ​ൻ​സാ​ഫി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ​വും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യി.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ബൈ​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​രേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.