തി​രു​വ​ന​ന്ത​പു​രം: കെ.​ഫോ​ണി​ലെ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പൂ​ര്‍​ണ​രൂ​പം പ​രി​ശോ​ധി​ച്ച ശേ​ഷം നി​യ​മ വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. കെ.ഫോ​ണ്‍ അ​ഴി​മ​തി​യു​ടെ ആ​ഴ​വും പ​ര​പ്പും വ​രും നാ​ളു​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വെ​ളി​വാ​കു​മെ​ന്ന് സ​തീ​ശ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​ത്. 2017-ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കെ.ഫോ​ണ്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്ന് 18 മാ​സം കൊ​ണ്ട് 20 ല​ക്ഷം പേ​ര്‍​ക്ക് ക​ണ​ക്ഷ​ന്‍ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ വാ​ദം. എ​ന്നാ​ല്‍ എ​ഴ് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും 5000 പേ​ര്‍​ക്ക് പോ​ലും ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത​.

1028 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് 58 ശ​ത​മാ​നം മാ​ര്‍​ജി​ന​ല്‍ ഇ​ന്‍​ക്രീ​സ് ന​ല്‍​കി 1531 കോ​ടി രൂ​പ​യ്ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​തി​ലൂ​ടെ പൊ​തു​ഖ​ജ​നാ​വി​നു​ണ്ടാ​യ ഭീ​മ​മാ​യ ന​ഷ്ട​വും എംഎ​സ്പി, ഐഎ​സ്പി ക​രാ​റു​ക​ള്‍ എ​ഐ ക്യാ​മ​റ അ​ഴി​മ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ന​ധി​കൃ​ത​മാ​യി ന​ല്‍​കി​യ​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലെ കൊ​ടി​യ അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രുമെന്നും സതീശൻ വ്യക്തമാക്കി.