കൊ​ച്ചി: യാ​ത്ര​ക്കാ​രെ മ​ണി​ക്കു​റു​ക​ളോ​ളം വ​ല​ച്ച എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഡ​ൽ​ഹി- കൊ​ച്ചി വി​മാ​നം പു​റ​പ്പെ​ട്ടു. ഉ​ച്ച​യോ​ടെ വി​മാ​നം നെ​ടു​ന്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങും. വെള്ളിയാഴ്ച രാ​ത്രി 8.55 ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് 12 മ​ണി​ക്കൂ​ർ വൈ​കി യാ​ത്ര തു​ട​ങ്ങി​യ​ത്. ഓ​ണ​ത്തി​ന് നാ​ട്ടി​ലെ​ത്തേ​ണ്ട മ​ല​യാ​ളി​ക​ളാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്.

രാ​വി​ലെ ആ​റിന് വി​മാ​നം പു​റ​പ്പെ​ടും എ​ന്നാ​ണ് അ​വ​സാ​ന​മാ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തെ​ങ്കി​ലും വീ​ണ്ടും വൈ​കു​ക​യാ​യി​രു​ന്നു. വി​മാ​നം എ​പ്പോ​ള്‍ പു​റ​പ്പെ​ടും എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു അ​റി​യി​പ്പും അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

ഭ​ക്ഷ​ണ​മോ മ​റ്റ് സൗ​ക​ര്യ​മോ ഒ​ന്നും അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യു​മി​ല്ല. ഇ​തു പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി. വി​മാ​നം വൈ​കാ​നു​ള്ള കാ​ര​ണം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.