കോ​ട്ട​യം: ടി​ടി​ഇ ച​മ​ഞ്ഞ് ട്രെ​യി​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം കാ​ഞ്ഞ​വേ​ലി മു​തു​ക്കാ​ട്ടി​ല്‍ റം​ല​ത്ത് (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട രാ​ജ്യ​റാ​ണി എ​ക്‌​സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ കൊ​ല്ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ര്‍ ടി​ടി​ഇ​യു​ടെ വേ​ഷ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ ടാ​ഗോ​ടു​കൂ​ടി​യ ഐ​ഡി കാ​ര്‍​ഡും ധ​രി​ച്ചി​രു​ന്നു.

യ​ഥാ​ര്‍​ഥ ടി​ടി​ഇ സം​ശ​യം തോ​ന്നി ചോ​ദി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ട്രെ​യി​ൻ കോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ള്‍ റെ​യി​ല്‍​വേ പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഹോം ​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യാ​ണ് ടി​ടി​ഇ വേ​ഷം കെ​ട്ടി​യ​തെ​ന്നു​മാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.