കാ​ര്‍​ഡി​ഫ്: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​ന് ജ​യം. മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ലി​യാം ലി​വിം​ഗ്‌​സ്റ്റ​ണ്‍ ആ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

ഓ​സ്‌​ട്രേ​ലി​യ ഉ​യ​ര്‍​ത്തി​യ 194 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഓ​രോ​വ​ര്‍ ബാ​ക്കി​നി​ല്‍​ക്കെ ഇം​ഗ്ല​ണ്ട് മ​റി​ക​ട​ന്നു. ലിം​വി​ഗ്‌​സ്റ്റ​ണും നാ​യ​ക​ന്‍ ഫി​ല്‍ സാ​ള്‍​ട്ടും ജേ​ക്ക​ബ് ബെ​ത​ലും ആ​ണ് കൂ​റ്റ​ന്‍ സ്‌​കോ​ര്‍ പി​ന്തു​ട​ര്‍​ന്ന ഇം​ഗ്ല​ണ്ടി​നാ​യി തി​ള​ങ്ങി​യ​ത്. ലിം​വിം​ഗ്സ്റ്റ​ണ്‍ 87 റ​ണ്‍​സും സാ​ള്‍​ട്ട് 39 റ​ണ്‍​സും ബെ​ത​ല്‍ 44 റ​ണ്‍​സു​മെ​ടു​ത്തു.

ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി മാ​ത്യു ഷോ​ര്‍​ട്ട് അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. സീ​ന്‍ അ​ബോ​ട്ട് ര​ണ്ട് വി​ക്ക​റ്റ് നേ​ടി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 193 റ​ണ്‍​സെ​ടു​ത്ത​ത്.

ജേ​ക്ക് ഫ്രേ​സ​ര്‍ മ​ക്ഗ​ര്‍​ക്കാ​ണ് ഓ​സ്‌​ട്രേ​ലി​യ​യ​യു​ടെ ടോ​പ്‌​സ്‌​കാ​റ​ര്‍. 50 റ​ണ്‍​സാ​ണ് താ​രം എ​ടു​ത്ത​ത്. 42 റ​ണ്‍​സെ​ടു​ത്ത ഇ​ന്‍​ഗ്ലി​സും 31 റ​ണ്‍​സെ​ടു​ത്ത ട്രാ​വി​സ് ഹെ​ഡും ഓ​സീ​സി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ 28 റ​ണ്‍​സി​ന് വി​ജ​യി​ച്ചി​രു​ന്നു.