തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ സം​ഘ​ർ​ഷം അ​ന്വേ​ഷി​ക്കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ബാ​ല​റ്റ് പേ​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും സെ​ന​റ്റ് ഹാ​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ വി​ദ്യാ​ർ​ഥി അ​ച്ച​ട​ക്ക സ്ഥി​രം സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ ഉ​ത്ത​ര​വി​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​തി​ൽ പാ​ക​പ്പി​ഴ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ. ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്താ​ത്ത​വ​ർ ഹാ​ളി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ൽ ആ​രാ​ണ് അ​തി​ന് ഉ​ത്ത​ര​വാ​ദി.

എ​ന്നീ കാ​ര്യ​ങ്ങ​ളും സ​മി​തി അ​ന്വേ​ഷി​ക്കും. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു എ​സ്എ​ഫ്ഐ - കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്. തു​ട​ർ​ന്ന് സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി.