തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടിസി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും മ​ന്ത്രി നി​ർ​ദേശി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. അ​ഞ്ച് ദി​വ​സ​ത്തി​ൽ കു​റ​യാ​ത്ത ശ​മ്പ​ളം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

സ​ർ​ക്കു​ല​ർ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. വി​വാ​ദ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ എം​ഡി​യോ​ട് ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.