ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടിസി ​ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ത്തി​ന് ഒ​റ്റ​ത്ത​വ​ണ​യാ​യി ശ​മ്പ​ളം അ​നു​വ​ദി​ച്ചു. വ്യാഴാഴ്ച ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ശ​മ്പ​ള​ത്തു​ക കൈ​മാ​റി. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ഒ​റ്റ ത​വ​ണ​യാ​യി ശ​മ്പ​ളം അ​നു​വ​ദി​ക്കു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന തു​ക​യും ഡീ​സ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഓ​യി​ൽ ക​മ്പ​നി​ക​ൾ​ക്ക് ന​ല്കേ​ണ്ടു​ന്ന തു​ക​യും വി​നി​യോ​ഗി​ച്ചാ​ണ് ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ളം ഒ​റ്റത്ത​വ​ണ​യാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ശ​മ്പ​ളവി​ത​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം ഈ ​മാ​സം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​യി​ലെ ധ​ന​കാ​ര്യ​മേ​ധാ​വി പ​റ​ഞ്ഞു. എ​ന്നാ​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി 74 കോ​ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് മാ​സം വ​രെ​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ്, ഉ​ത്സ​വ ബ​ത്ത, അ​ഡ്വാ​ൻ​സ് എ​ന്നി​വ​യെ​ക്കു​റി​ച്ച് ഒ​രു തീ​രു​മാ​ന​വു​മു​ണ്ടാ​യി​ട്ടി​ല്ല. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​ത്തി​ലെ​ത്തും. അതേസമയം, കു​ടി​ശി​ക വ​രു​ത്തി​യാ​ൽ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഡീ​സ​ൽ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മോ എ​ന്ന പ്ര​ശ്നം പി​ന്നാ​ലെ വ​രു​ന്നു​ണ്ട്.