കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ൾ 11-ാം സീ​സ​ണി​ന് ഇ​ന്നു കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ്. അ​തോ​ടെ ഇ​ന്ത്യ​യി​ൽ കാ​ൽ​പ്പ​ന്ത് ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റും.

ലെ​റ്റ്സ് ഫു​ട്ബോ​ൾ എ​ന്ന ആ​പ്ത​വാ​ക്യം ഇ​ന്ത്യ​യു​ടെ ഫു​ട്ബോ​ൾ ന​ഗ​ര​ങ്ങ​ളി​ൽ തി​ര​ത​ല്ലും. സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഐ​എ​സ്എ​ൽ വ​ന്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സും മും​ബൈ സി​റ്റി എ​ഫ്സി​യും ഏ​റ്റു​മു​ട്ടും.

2023-24 സീ​സ​ണ്‍ ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡ് ജേ​താ​ക്ക​ളാ​ണ് മോ​ഹ​ൻ ബ​ഗാ​ൻ. മും​ബൈ സി​റ്റി നി​ല​വി​ലെ ഐ​എ​സ്എ​ൽ ട്രോ​ഫി ജേ​താ​ക്ക​ളും. മോ​ഹ​ൻ ബ​ഗാ​നെ ഫൈ​ന​ലി​ൽ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു മും​ബൈ​യു​ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ട്ടം.