അ​ന​ന്ത​പൂ​ർ: ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ഗം​ഭീ​ര​മാ​ക്കി ഇ​ഷാ​ൻ കി​ഷ​ൻ. ദു​ലീ​പ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ ബി​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ഷാ​ൻ കി​ഷ​ന്‍റെ സെ​ഞ്ചു​റി(111) മി​ക​വി​ൽ ഇ​ന്ത്യ​സി അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 357 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ക്യാ​പ്റ്റ​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് 46 റ​ൺ​സോ​ടെ​യും മാ​ന​വ് സു​ത​ർ എ​ട്ടു റ​ൺ​സോ​ടെ​യു​മാ​ണ് ക്രീ​സി​ൽ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ സി​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. റു​തു​രാ​ജ് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പ​രി​ക്കേ​റ്റ് പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

എ​ന്നാ​ല്‍ സാ​യ് സു​ദ​ര്‍​ശ​ന്‍ (43) ര​ജ​ത് പ​ടി​ധാ​ര്‍ (40) സ​ഖ്യം മി​ക​ച്ച രീ​തി​യി​ൽ ടീ​മി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. ഇ​തി​നി​ടെ പ​ടി​ധാ​റി​നെ ന​വ്ദീ​പ് സൈ​നി ബൗ​ള്‍​ഡാ​ക്കി. അ​ധി​കം വൈ​കാ​തെ സാ​യി​യെ മു​കേ​ഷ് കു​മാ​ര്‍ മ​ട​ക്കി. ഇ​തോ​ടെ ര​ണ്ടി​ന് 97 എ​ന്ന നി​ല​യി​ലാ​യി ഇ​ന്ത്യ സി.

​തു​ട​ര്‍​ന്ന് ക്രീ​സി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന ഇ​ഷാ​ന്‍ - അ​പ​രാ​ജി​ത് സ​ഖ്യം 189 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 14 ഫോ​റും മൂ​ന്നു സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​ഷാ​ൻ കി​ഷ​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ ബി​യ്ക്കാ​യി മു​കേ​ഷ് കു​മാ​ർ മൂ​ന്നും ന​വ്ദീ​പ് സെ​യ്നി, രാ​ഹു​ൽ ചാ​ഹ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.