അ​ന​ന്ത്പൂ​ര്‍: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​എ മി​ക​ച്ച നി​ല​യി​ല്‍. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ഡി എ​ടീ​മി​നെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാം ദി​ന​ത്തി​ലെ ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ​എ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 288 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഒ​രു ഘ​ട്ട​ത്തി​ല്‍ അ​ഞ്ചി​ന് 93 എ​ന്ന നി​ല​യി​ൽ കൂ​ട്ട​ത​ക​ർ​ച്ച നേ​രി​ട്ട ടീ​മി​നെ മു​ലാ​നി - കൊ​ട്ടി​യ​ന്‍ കൂ​ട്ടു​കെ​ട്ട് നോ​ടി​യ 91 റ​ണ്‍​സാ​ണ് മാ​ന്യ​മാ​യ സ്കോ​റി​ലേ​ക്ക് എ​ത്തി​ച്ച​ത്. 88 റ​ണ്‍​സു​മാ​യി ബാ​റ്റ് ചെ​യ്യു​ന്ന ഷം​സ് മു​ലാ​നി​യാ​ണ് ഇ​ന്ത്യ എ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

ത​നു​ഷ് കൊ​ട്ടി​യ​ന്‍ 53 റ​ണ്‍​സെ​ടു​ത്തു. ഹ​ര്‍​ഷി​ത് റാ​ണ, വി​ദ്വ​ത് ക​വ​രേ​പ്പ, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ സ​ഞ്ജു സാം​സ​ൺ ദു​ലീ​പ് ട്രോ​ഫി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.