തി​രു​വ​ന​ന്ത​പു​രം: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

വി​ശ്വ​സി​ച്ച പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ​ർ​ശ​ത്തി​ൽ അ​വ​സാ​നം വ​രെ അ​ടി​യു​റ​ച്ചു ജീ​വി​ച്ച നേ​താ​വാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​സ​ഭാ എം​പി എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ പ്ര​ശം​സ നേ​ടി​യ​താ​ണ്.

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഒ​മ്പ​തു വ​ർ​ഷം ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ യെ​ച്ചൂ​രി​ക്ക് സാ​ധി​ച്ചു. ത​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ അ​ടി​യു​റ​ച്ച് നി​ൽ​ക്കു​മ്പോ​ഴും എ​തി​രാ​ളി​ക​ളോ​ട് സൗ​മ്യ​മാ​യി പെ​രു​മാ​റി​യ നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി​യെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.