ന്യൂ​ഡ​ൽ​ഹി : സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ന്‍റെ സം​ര​ക്ഷ​ക​നാ​യി​രു​ന്നു യെ​ച്ചൂ​രി​യെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ വി​വ​രി​ച്ച​ത്.

ഞ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന നീ​ണ്ട ച​ർ​ച്ച​ക​ൾ ഇ​നി ത​നി​ക്ക് ന​ഷ്ട​മാ​കു​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ദുഃ​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​നു​യാ​യി​ക​ൾ​ക്കും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 19 നാ​ണ് ശ്വാ​സ ത​ട​സ​ത്തെ തു​ട​ർ​ന്ന് സീ​താ​റാം യെ​ച്ചൂ​രി​യെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മരണം സംഭവിച്ചു.