കൊ​ല്ലം: ഓ​ണ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മൂ​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് ബം​ഗ​ളു​രു വ​ഴി കൊ​ച്ചു​വേ​ളി സൂ​പ്പ​ർ ഫാ​സ്റ്റ്, സെ​ക്ക​ന്ദ​രാ​ബാ​ദ്- കൊ​ല്ലം, ക​ച്ചേ​ഗു​ഡ - കൊ​ല്ലം എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് സ​ർ​വീ​സ്. ഇ​രു ദി​ശ​ക​ളി​ലു​മാ​യി ഓ​രോ വ​ണ്ടി​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​ക്കു​ക.

ഹു​ബ്ബ​ള്ളി - കൊ​ച്ചു​വേ​ളി (07333) സ​ർ​വീ​സ് നാ​ളെ രാ​വി​ലെ 6.55 ന് ​ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 6.45 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. കൊ​ച്ചു​വേ​ളി-ഹു​ബ്ബ​ള്ളി (07334) സ്പെ​ഷ​ൽ 14ന് ​ഉ​ച്ച​യ്ക്ക് 12.50ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് തി​രി​ച്ച് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 12.30 ന് ​ഹു​ബ്ബ​ള്ളി​യി​ൽ എ​ത്തും.ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ട്.

സെ​ക്ക​ന്ദ​രാ​ബാ​ദ്-കൊ​ല്ലം എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (07119) സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ നി​ന്ന് നാ​ളെ രാ​വി​ലെ 5.30 ന് ​പു​റ​പ്പെ​ട്ട് നാ​ളെ രാ​ത്രി 11.20ന് ​കൊ​ല്ല​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് 07120 കൊ​ല്ല​ത്ത് നി​ന്ന് 15-ന് ​പു​ല​ർ​ച്ചെ 2.30ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 10.30 ന് ​സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ എ​ത്തും.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 07044 ക​ച്ചേ​ഗു​ഡ -കൊ​ല്ലം സ​ർ​വീ​സ് 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ച്ചേ​ഗു​ഡ​യി​ൽനി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 11.20 ന് ​കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് (07045) 16ന് ​പു​ല​ർ​ച്ചെ 2.30 ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 10.30 ന് ​ക​ച്ചേ​ഗു​ഡ​യി​ൽ എ​ത്തും. 19 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ശാ​സ്താം​കോ​ട്ട എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.