കൊ​ല്ലം: പൂ​ജ, ദീ​പാ​വ​ലി ഉ​ത്സ​വ​കാ​ല തി​ര​ക്കു​ക​ൾ മു​ന്നി​ൽ ക​ണ്ടു കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കേ​ര​ള​ത്തി​ലേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. ഇ​ത്ത​ര​ത്തി​ലെ ആ​ദ്യ ട്രെ​യി​ൻ ഈ ​മാ​സം 20-നും ​ഡി​സം​ബ​ർ ര​ണ്ടി​നും മ​ധ്യേ കൊ​ച്ചു​വേ​ളി - ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തും.

പ്ര​തി​വാ​ര സ്പെ​ഷ​ലാ​യി​ട്ടാ​ണ് വ​ണ്ടി ഓ​ടു​ക. ഇ​രു ദി​ശ​ക​ളി​ലു​മാ​യി 22 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും. എ​ല്ലാം ഏ​സി കോ​ച്ചു​ക​ളാ​ണ്. 14 ഏ​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് (ട്രെ​യി​ൻ ഓ​ൺ ഡി​മാ​ൻഡ്) കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

കൊ​ച്ചു​വേ​ളി-നി​സാ​മു​ദീ​ൻ (06071) സ്പെ​ഷ​ൽ 20, 27, ഒ​ക്ടോ​ബ​ർ നാ​ല്, 11, 18, 25, ന​വം​ബ​ർ ഒ​ന്ന്, എ​ട്ട്, 15, 22, 29 തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 ന് ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​ത്രി 8.40 ന് ​ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് (06072) നി​സാ​മു​ദീ​നി​ൽ നി​ന്ന് 23, 30, ഒ​ക്ടോ​ബ​ർ ഏ​ഴ്, 14, 21, 28, ഡി​സം​ബ​ർ ര​ണ്ട് തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ചെ 4.10 ന് ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.