ത​ല​യോ​ല​പ്പ​റ​മ്പ്: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള അ​ന്ത​ർ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സി​ൽനിന്ന് 1.10 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. തലയോലപ്പറമ്പ് ഡി​ബി കോ​ള​ജി​നു മു​ന്നി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാണ് പ​ണം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദി​നെ (56 )ക​ടു​ത്തു​രു​ത്തി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ് അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.

ഇ​ന്ന് പു​ല​ർ​ച്ചെ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ള്ള​പ്പ​ണ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. പ​ത്ത​നാ​പു​ര​ത്ത് മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് പ്ര​തി എ​ക്സൈ​സി​നു മൊ​ഴി ന​ൽ​കി​യ​ത്.