മും​ബൈ: ഗ്യാ​ല​റി​ക​ളി​ല്‍ ആ​വേ​ശം നി​റ​യ്ക്കാ​ന്‍ ഐ​എ​സ്എ​ല്‍ പ​തി​നൊ​ന്നാം സീ​സ​ണ് വെ​ള്ളിയാ​ഴ്ച തു​ട​ക്കം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ മും​ബൈ സി​റ്റി എ​ഫ്‌​സി മോ​ഹ​ന്‍ ബ​ഗാ​നെ നേ​രി​ടും. കോ​ല്‍​ക്ക​ത്ത​യി​ല്‍ വൈ​കു​ന്നേ​രം​ഏ​ഴ​ര​യ്ക്കാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ മും​ബൈ സി​റ്റി ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം തു​ട​രാ​നാ​ണ് മോ​ഹ​ന്‍ ബ​ഗാ​നെ​തി​രേ ഇ​റ​ങ്ങു​ക. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഫൈ​ന​ലി​ലെ തോ​ല്‍​വി​ക്ക് അ​തേ​വേ​ദി​യി​ല്‍ പ​ക​രം വീ​ട്ടാ​നാ​കും മോ​ഹ​ന്‍ ബ​ഗാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക.

ഇ​ത്ത​വ​ണ 13 ടീ​മു​ക​ളാ​ണ് കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. കോ​ല്‍​ക്ക​ത്ത​ന്‍ ക്ല​ബ് മു​ഹ​മ്മ​ദ​ന്‍ സ്‌​പോ​ര്‍​ട്ടിം​ഗാ​ണ് പു​തി​യ​താ​യി എ​ത്തി​യ ടീം. ലീ​ഗ് നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ട്. എ​ല്ലാ ടീ​മി​നും ഇ​ന്ത്യ​ക്കാ​ര​നാ​യ സ​ഹ​പ​രി​ശീ​ല​ക​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ക​ണ്‍​ക​ഷ​ന്‍ സ​ബ്സ്റ്റി​റ്റി​യൂ​ട്ടി​നൊ​പ്പം റ​ഫ​റി തെ​റ്റാ​യി ചു​വ​പ്പ് കാ​ര്‍​ഡ് ന​ല്‍​കി​യ​തി​നെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കാ​നും അ​വ​സ​ര​മു​ണ്ട്.

ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​ന്‍റെ പ​ക​ര​ക്കാ​ര​ന്‍ മൈ​ക്ക​ല്‍ സ്റ്റാ​റേ​യി​ലും പു​തി​യ താ​ര​ങ്ങ​ളി​ലും ആ​ദ്യ​കി​രീ​ട​പ്ര​തീ​ക്ഷ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​രാ​ധ​ക​ര്‍​ക്കു​ള്ള​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​പ​ഞ്ചാ​ബ് എ​ഫ്‌​സി​ക്കെ​തി​രേ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ മ​ത്‌​സ​രം.

പ​ഞ്ചാ​ബ് എ​ഫ്‌​സി​യു​ടെ കോ​ച്ചാ​യി ഗ്രീ​ക്ക് കോ​ച്ച് പ​നാ​ഗി​യോ​റ്റി​സ് ഡിം​പെ​റി​സും മോ​ഹ​ന്‍ ബ​ഗാ​ന്‍ പ​രി​ശീ​ല​ക​നാ​യി ഹൊ​സെ മൊ​ളീ​ന​യും രം​ഗ​ത്തു​ണ്ട്.

നി​ര​വ​ധി താ​ര​ങ്ങ​ള്‍ കൂ​ടു​മാ​റ്റം ന​ട​ത്തി​യ സീ​സ​ണി​ല്‍ ശ്ര​ദ്ധാ​കേ​ന്ദ്രം മോ​ഹ​ന്‍ ബ​ഗാ​ന്‍ താ​രം ജെ​യ്മി മ​ക്ലാ​ര​നാ​ണ്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ലീ​ഗി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ടോ​പ് സ്‌​കോ​റ​റാ​ണ് അദ്ദേഹം. ഇ​ന്ത്യ​ന്‍ ഇ​തി​ഹാ​സം സു​നി​ല്‍ ഛേത്രി​യു​ടെ അ​വ​സാ​ന സീ​സ​ണ്‍ കൂ​ടി​യാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് വിവരം.