ചെ​ന്നൈ: ക​ട​ലൂ​ര്‍ ജി​ല്ല​യി​ലെ ചി​ദം​ബ​ര​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ടു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യും ഉ​ള്‍പ്പെ​ടു​ന്നു. മ​യി​ലാ​ടും​തു​റൈ ജി​ല്ല​യി​ലെ ന​ക്ക​മ്പാ​ടി ഗ്രാ​മ​ത്തി​ലെ മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍ (56). യാ​സ​ര്‍ അ​റാ​ഫ​ത്ത് (40), ഷാ​ഹി​ദാ ബീ​ഗം (62), സ​ര​ബാ​ദ് നി​ഷ (30), അ​ബ​ല​ന്‍ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ചെ​ന്നൈ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ് കാ​ണാ​ന്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം. മു​ഡ്ലൂ​ര്‍ ബൈ​പ്പാ​സി​ല്‍ ആ​ന​യാ​ങ്കു​പ്പം ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് കാ​റും ലോ​റി​യും നേ​ര്‍​ക്കു​നേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ചി​ദം​ബ​രം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​മി​ത​വേ​ഗ​ത​യും ഉ​റ​ക്ക​ക്കു​റ​വു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.