തി​രു​വ​ന​ന്ത​പു​രം: ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു സ്പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. കാ​ച്ചി​ഗു​ഡ–​കൊ​ല്ലം സെ​പ്ഷ​ൽ ട്രെ​യി​ൻ (07044) 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​പ്പെ​ട്ട് 15ന് ​രാ​ത്രി 11.30ന് ​കൊ​ല്ല​ത്ത് എ​ത്തും. തി​രി​ച്ചു​ള്ള ട്രെ​യി​ൻ (07045) കൊ​ല്ല​ത്തു​നി​ന്നു 16ന് ​പു​ല​ർ​ച്ചെ 2.30ന് ​പു​റ​പ്പെ​ട്ട് 17ന് ​രാ​വി​ലെ 10.30ന് ​കാ​ച്ചി​ഗു​ഡ​യി​ൽ എ​ത്തും.

സെ​ക്ക​ൻ​ഡ് എ​സി–2 , തേ​ഡ് എ​സി–6, സ്ലീ​പ്പ​ർ–7, ജ​ന​റ​ൽ 3 എ​ന്നി​ങ്ങ​നെ​യാ​ണു കോ​ച്ചു​ക​ൾ. മെ​ഹ്ബൂ​ബ് ന​ഗ​ർ, കു​ർ​ണൂ​ൽ, ഗൂ​ട്ടി, തി​രു​പ്പ​തി, സേ​ലം, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം വ​ഴി​യാ​ണു സ​ർ​വീ​സ്.

സെ​ക്ക​ന്ത​രാ​ബാ​ദ്–​കൊ​ല്ലം സ്പെ​ഷ​ൽ (07119) 13ന് ​വൈ​കു​ന്നേ​രം 5.30ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് 14ന് ​രാ​ത്രി 10.30ന് ​കൊ​ല്ല​ത്ത് എ​ത്തും. തി​രി​ച്ചു​ള്ള ട്രെ​യി​ൻ (07120) 15ന് ​പു​ല​ർ​ച്ചെ 2.30ന് ​കൊ​ല്ല​ത്തു​നി​ന്നു പു​റ​പ്പെ​ട്ട് 16ന് ​രാ​വി​ലെ 10.30ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ൽ എ​ത്തും.

സെ​ക്ക​ൻ​ഡ് എ​സി–2 , തേ​ഡ് എ​സി–5, സ്ലീ​പ്പ​ർ–10, ജ​ന​റ​ൽ–2 എ​ന്നി​ങ്ങ​നെ​യാ​ണു കോ​ച്ചു​ക​ൾ. ഗു​ണ്ടൂ​ർ, റേ​നി​ഗു​ണ്ട, സേ​ലം, കോ​യ​മ്പ​ത്തൂ​ർ, കോ​ട്ട​യം വ​ഴി​യാ​ണു സ​ർ​വീ​സ്. ‌

കൊ​ച്ചു​വേ​ളി–​നി​സാ​മു​ദ്ദീ​ൻ സ്പെ​ഷ​ൽ ട്രെ​യി​ൻ (06071) 20 മു​ത​ൽ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് 2.15ന് ​പു​റ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​ത്രി 8.40ന് ​നി​സാ​മു​ദ്ദീ​നി​ലെ​ത്തും. തി​രി​ച്ചു​ള്ള ട്രെ​യി​ൻ (06072) 23 മു​ത​ൽ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ചെ 4.10ന് ​നി​സാ​മു​ദ്ദീ​നി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് 2.15ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

കോ​ട്ട​യം, പാ​ല​ക്കാ​ട്, സേ​ലം, തി​രു​പ്പ​തി, നാ​ഗ​പു​ർ, ഗ്വാ​ളി​യാ​ർ വ​ഴി​യാ​ണു സ​ർ​വീ​സ്. 14 തേ​ഡ് എ​സി കോ​ച്ചു​ക​ളാ​ണു ട്രെ​യി​നി​ലു​ള്ള​ത്.