തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ല് പു​തി​യ സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​ക​ള്‍ ആ​രം​ഭി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​രം നേ​മം മ​ണ്ഡ​ല​ത്തി​ലെ ചാ​ല, ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ പീ​ച്ചി, തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ നാ​ഗ​ല​ശേ​രി, ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ട​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ ഐ​ടി​ഐ​ക​ള്‍ ആ​രം​ഭി​ക്കു​ക. ഇ​വ​യി​ലെ ട്രേ​ഡു​ക​ൾ സം​ബ​ന്ധി​ച്ചും തീ​രു​മാ​നം ആ​യി​ട്ടു​ണ്ട്.

നാ​ല് ഐ​ടി​ഐ​ക​ളി​ലാ​യി 60 സ്ഥി​രം ത​സ്തി​ക​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​വ​യി​ലേ​ക്കു​ള്ള നി​യ​മ​നം നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ​യും ത​സ്തി​ക​ക​ളു​ടെ​യും പു​നി​ര്‍​വി​ന്യാ​സം, പു​നഃ​ക്ര​മീ​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ന​ട​പ്പാ​ക്കും.

മൂ​ന്ന് ക്ല​ര്‍​ക്ക്മാ​രു​ടെ സ്ഥി​രം ത​സ്തി​ക​ക​ള്‍ പു​തു​താ​യി സൃ​ഷ്ടി​ക്കും. നാ​ല് വാ​ച്ച്മാ​ന്‍​മാ​രെ​യും നാ​ല് കാ​ഷ്വ​ല്‍ സ്വീ​പ്പ​ര്‍​മാ​രെ​യും ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി.