പാ​ല​ക്കാ​ട്: ലൈം​ഗി​കാ​തി​ക്ര​മം ത​ട​ഞ്ഞ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് ആ​ണ് സം​ഭ​വം. സൈ​മ​ണ്‍ എ​ന്ന​യാ​ളാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്.

കൊ​ട്ടി​ല്‍​പ്പാ​റ സ്വ​ദേ​ശി​നി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. തോ​ട്ട​ത്തി​ൽ പു​ല്ല​രി​യാ​ൻ വ​ന്ന യു​വ​തി​യെ ഇ​യാ​ൾ ഒ​ളി​ച്ചി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി ക​ട​ന്നു​പി​ടി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ യു​വ​തി ഇ​ത് ചെ​റു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ പ്ര​തി യു​വ​തി​യു​ടെ കൈ​യി​ലെ ക​ത്തി പി​ടി​ച്ചു​വാ​ങ്ങി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.