കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ​മാ​രാ​യ ജ​യ​സൂ​ര്യ​യും ബാ​ബു​രാ​ജും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. വി​ദേ​ശ​ത്താ​യ​തി​നാ​ൽ എ​ഫ്ഐ​ആ​ർ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ന്ന് ജ​യ​സൂ​ര്യ പ​റ​യു​ന്നു.

സെ​പ്റ്റം​ബ​ർ 18ന് ​വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​വ​രും. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന​തും പ​രി​ഗ​ണി​ച്ച് ജാ​മ്യം ന​ൽ​ക​ണ​മെ​ന്നാ​ണ് ജ​യ​സൂ​ര്യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്ന തി​യ​തി​ക​ളി​ല​ട​ക്കം വൈ​രു​ധ്യ​മു​ണ്ട്. ഐ​പി​സി 354 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​തി​നാ​ൽ ഓ​ൺ​ലൈ​നാ​യി എ​ഫ്ഐ​ആ​ർ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​മി​ല്ലെ​ന്ന് ജ​യ​സൂ​ര്യ പ​റ​യു​ന്നു.

റി​സോ​ർ​ട്ടി​ൽ വ​ച്ചും ആ​ലു​വ​യി​ലെ വീ​ട്ടി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ന​ട​ൻ ബാ​ബു​രാ​ജി​നെ​തി​രാ​യ പ​രാ​തി. ബാ​ബു​രാ​ജി​ന്‍റെ റി​സോ​ർ​ട്ടി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി.