അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവം: എസ്ഐക്ക് രണ്ട് മാസം തടവ് ശിക്ഷ
Wednesday, September 4, 2024 4:51 PM IST
ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എസ്ഐക്ക് തടവ് ശിക്ഷ. എസ്ഐ വി.ആര്.റിനേഷിനാണ് ഹൈക്കോടത് തടവ് ശിക്ഷ വിധിച്ചത്.
എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് ഒരുവര്‍ഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. സമാനകുറ്റങ്ങള്‍ ചെയ്യരുതെന്ന വ്യവസ്ഥയിലാണ് ശിക്ഷ മരവിച്ചത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലത്തൂര്‍ സ്റ്റേഷനില്‍ അപകടവുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്ഐ അപമാനിക്കുകയായിരുന്നു. അക്വിബ് സുഹൈല്‍ എന്ന അഭിഭാഷകനെയാണ് അപമാനിച്ചത്.
അഭിഭാഷകനെ എസ്ഐ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് എസ്ഐ വി.ആര്.റിനീഷിനെ സ്ഥലം മാറ്റിയിരുന്നു. വിഷയത്തില്‍ സ്വമേധയായാണു കോടതി ഇടപെട്ടത്.