പാ​ല​ക്കാ​ട്; കെ.​ഇ. ​ഇ​സ്മാ​യി​ലി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​ഐ പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ൺ​സി​ൽ. ഇ​സ്മാ​യി​ലി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ മൂ​ലം പാ​ർ​ട്ടി​യി​ൽ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ത​ക​ർ​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ജി​ല്ലാ കൗ​ൺ​സി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​സ്മാ​യി​ൽ വി​മ​ത​രെ സ​ഹാ​യി​ക്കു​​ന്നു. അ​ദ്ദേ​ഹം പാ​ർ​ട്ടി വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​താ​യും ജി​ല്ലാ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു.

ഇ​സ്മാ​യി​ലി​നെ ജി​ല്ലാ കൗ​ൺ​സി​ലി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്നും പാ​ല​ക്കാ​ട് സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് വി​ട്ടു.

എ​ന്നാ​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​ണ് കെ.​ഇ. ഇ​സ്മാ​യി​ലി​ന്‍റെ നി​ല​പാ​ട്.