വെ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ബോ​ട്ടി​ൽ​നി​ന്ന് തെ​റി​ച്ച് ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യി. മ​റ്റൊ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് നി​യ​ന്ത്ര​ണം​വി​ട്ട് ഒ​ഴു​കി തീ​ര​ത്ത​ടി​ഞ്ഞു.

പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഡി​ക്സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ണ്ട്സ് എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി കു​ള​ച്ച​ൽ മാ​താ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​രി​യാ ഹെ​ൻ​ട്രി കാ​ർ​ലോ​സി(62) നെ​യാ​ണു കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ 20ന് ​മു​ന​മ്പ​ത്തു​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​താ​ണി​വ​ർ.

ഞാ​യ​റാ​ഴ്ച രാ​വി​ലെ തൃ​ശൂ​ർ ബ്ലാ​ങ്ങാ​ട് ഭാ​ഗ​ത്ത് 34 നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​സ്റ്റ​ൽ പോ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.