കായംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Monday, September 2, 2024 3:38 AM IST
ആലപ്പുഴ: കായംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൃഷ്ണപുരം ഞക്കനാൽ സ്വദേശി രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് മോഹൻ(35) ആണ് മരിച്ചത്.
ചിറക്കടവം കാവടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.