കൊ​ച്ചി: കു​റ്റം ചെ​യ്യു​ന്ന​വ​രോ​ട് ഒ​രു ദാ​ക്ഷി​ണ്യ​വും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കി​ല്ലെ​ന്നു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. “പു​രു​ഷാ​ധി​പ​ത്യ​മു​ള്ള സ​മൂ​ഹ​മാ​ണു​ള്ള​ത്. അ​ത് മാ​റ​ണം. രാ​ഷ്‌​ട്രീ​യ മേ​ഖ​ല​യി​ലു​ള്ള പു​രു​ഷാ​ധി​പ​ത്യം സി​പി​എ​മ്മി​ലു​മു​ണ്ട്. അ​ത് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു പാ​ര്‍​ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

സി​പി​എ​മ്മി​ന്‍റെ പ​വ​ര്‍ ഗ്രൂ​പ്പ് ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന അ​ണി​ക​ളാ​ണ്. മു​കേ​ഷി​ന്‍റെ കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഇ.​പി. ജ​യ​രാ​ജ​ന് അ​തൃ​പ്തി ഉ​ണ്ടെ​ന്നു​ള്ള​തു മാ​ധ്യ​മ​സൃ​ഷ്ടി മാ​ത്ര​മാ​ണ്.

സി​നി​മ​യി​ല്‍ വേ​ണ്ട​തു സ​ക​ല​രും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ളാ​ണ്. ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന എ​ന്ന സ​മീ​പ​ന​മ​ല്ല എ​നി​ക്കു​ള്ള​ത്. സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കാ​ര​ണ​മാ​യ​ത് ഒ​രു ന​ടി​യു​ടെ പോ​രാ​ട്ട​മാ​ണ്.

പോ​രാ​ടി​യ ആ ​ന​ടി​ക്ക് സ​ല്യൂ​ട്ട്. ന​ടി​യു​ടെ​യും ഡ​ബ്ല്യു​സി​സി​യു​ടെ​യും ഇ​ട​പെ​ട​ലാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ലെ​ത്തി​ച്ച​തെന്നും ​എം.​എ. ബേ​ബി പ​റ​ഞ്ഞു.