നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍
Sunday, September 1, 2024 9:43 PM IST
കോഴിക്കോട്: നാദാപുരത്ത് നിരോധിത ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍. മുഹമ്മദ് സര്‍ഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരത്ത് സ്കൂള്‍ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ പ്രതിയില്‍ നിന്ന് വില്‍പ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് കണ്ടെടുത്തു.
പോലീസിന്റെ പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് എന്ന് പ്രതി പോലീസില്‍ മൊഴി നല്കി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.