കൊ​ച്ചി : വി​മാ​ന ക​മ്പ​നി​ക​ൾ​ക്കാ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഹ​ബ്ബ് എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സി​യാ​ൽ സ​ജ്ജ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചെ​റു ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ സ​ഹ​ക​ര​ണം ആ​രാ​ഞ്ഞു​കൊ​ണ്ട് സ​മീ​പി​ച്ചി​ട്ടു​ള്ള എ​യ​ർ​ലൈ​നു​ക​ൾ​ക്കാ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഹ​ബ്ബ് എ​ന്ന നി​ല​യി​ൽ സി​യാ​ൽ പ്ര​വ​ർ​ത്തി​ക്കും.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ 0484 എ​യ്‌​റോ ലോ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഇ​പ്പോ​ൾ പ്ര​തി​വ​ർ​ഷം ഒ​രു കോ​ടി​യി​ലേ​റെ പേ​ർ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ഓ​രോ ആ​ഴ്ച​യും വി​ദേ​ശ​ത്തേ​ക്ക് 670 സ​ർ​വീ​സു​ണ്ട്. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ൽ 795 സ​ർ​വീ​സു​ക​ളും ഇ​വി​ടെ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

രാ​ജ്യ​ത്തി​ന​ക​ത്ത് എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും കൊ​ച്ചി​യി​ൽ നി​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ളു​ണ്ട്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു കൊ​ണ്ട് യാ​ത്ര​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഇ​നി​യും ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​യാ​ലി​ൽ ആ​സൂ​ത്ര​ണം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.