ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി എ​ക്‌​സ്പ്ര​സു​ള്‍​പ്പെ​ടെയുള്ള ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ ശബരി എക്സ്പ്രസ് മാത്രമാണ് പൂർണമായി റദ്ദാക്കിയത്. കേ​ര​ള എ​ക്‌​സ്പ്ര​സ് ഉ​ള്‍​പ്പെ​ടെ ഏ​താ​നും ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​താ​യും റെ​യി​ല്‍​വെ അ​റി​യി​ച്ചു.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍

സെ​പ്റ്റം​ബ​ര്‍ ഒ​ന്നാം തീ​യ്യ​തി സെ​ക്ക​ന്ത​രാ​ബാ​ദി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട​ ട്രെ​യി​ന്‍ ന​മ്പ​ര്‍ 17230, സെ​ക്ക​ന്ത​രാ​ബാ​ദ് തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്‌​സ്പ്ര​സ് പൂ​ര്‍​ണ​മാ​യി റ​ദ്ദാ​ക്കി. സെ​പ്റ്റം​ബ​ര്‍ മൂ​ന്നാം തീ​യ്യ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ ന​മ്പ​ര്‍ 17229, തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സെ​ക്ക​ന്ത​രാ​ബാ​ദ് ശ​ബ​രി എ​ക്‌​സ്പ്ര​സ് പൂ​ര്‍​ണ​മാ​യി റ​ദ്ദാ​ക്കി.

വ​ഴി​തി​രി​ച്ചു വി​ടു​ന്ന ട്രെ​യി​നു​ക​ള്‍

ഓ​ഗ​സ്റ്റ് 31ന് ​ന്യൂ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കേ​ര​ള എ​ക്‌​സ്പ്ര​സ് നാ​ഗ്പൂ​രി​നും വി​ജ​യ​വാ​ഡ​യ്ക്കും ഇ​ട​യി​ലു​ള്ള സ്‌​റ്റോ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കി വി​ജ​യ​ന​ഗ​രം വ​ഴി തി​രി​ച്ചു​വി​ടും. ഓ​ഗ​സ​റ്റ് 31ന് ​കോ​ര്‍​ബ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട കോ​ര്‍​ബ കൊ​ച്ചു​വേ​ളി എ​ക്‌​സ്പ്ര​സ് വാ​റ​ങ്ക​ല്‍, ആ​ര്‍​ക്കോ​ണം വ​ഴി തി​രി​ച്ചു​വി​ടും. ഓ​ഗ​സ്റ്റ് 31ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട പാ​റ്റ്‌​ന ജം​ഗ്ഷ​ന്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് വി​ജ​യ​വാ​ഡ​യ്ക്കും നാ​ഗ്പൂ​രി​നും ഇ​ട​യ്ക്ക് വ​ഴി​തി​രി​ച്ചു വി​ടും.

മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റെ​യി​ല്‍​വെ ചെ​ന്നൈ ഡി​വി​ഷ​ന്‍ പ്ര​ത്യേ​ക ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റു​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. 04425354995, 04425354151 എ​ന്നി​വ​യാ​ണ് ന​മ്പ​റു​ക​ള്‍.