നാ​ഗ്പു​ര്‍: ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് ജ​ബ​ല്‍​പു​ര്‍ ഹൈ​ദ​രാ​ബാ​ദ് ഇ​ന്‍​ഡി​ഗോ വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു. ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​നം നാ​ഗ്പു​രി​ലേ​ക്കാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ക​ട​ലാ​സി​ല്‍ എ​ഴു​തി​യ സ​ന്ദേ​ശം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന് പി​ന്നാ​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​മാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഭീ​ഷ​ണി സ​ന്ദേ​ശ​മു​ണ്ടാ​യി​രു​ന്ന ക​ട​ലാ​സ് വി​മാ​ന​ത്തി​ന്‍റെ ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ലാ​ന്‍​ഡി​ങി​ന് ശേ​ഷം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.​ജ​ബ​ല്‍​പു​ര്‍ ഹൈ​ദ​രാ​ബാ​ദ് വി​മാ​നം നാ​ഗ്പു​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി എ​യ​ര്‍​ലൈ​സ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ച്ച​താ​യും നാ​ഗ്പു​രി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​താ​യും വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.