ദി​സ്പു​ര്‍: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​സാം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ റി​പു​ണ്‍ ബോ​റ പാ​ര്‍​ട്ടി വി​ട്ടു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ തൃ​ണമൂ​ല്‍ കോ​ണ്‍​ഗ്ര​സി​നെ അം​ഗീക​രി​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് താ​ന്‍ പാ​ര്‍​ട്ടി വി​ടു​ന്ന​തെ​ന്നും ബോ​റ പ​റ​ഞ്ഞു.

"തൃ​ണ​മൂ​ലി​നെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​യാ​യി മാ​ത്ര​മാ​ണ് ആ​സാ​മി​ലെ ജ​ന​ങ്ങ​ള്‍ കാ​ണു​ന്ന​ത്. ആ​സാ​മു​കാ​ര്‍​ക്ക് വേ​ണ്ടി പാ​ര്‍​ട്ടി ചി​ല കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​യോ​ട് പ​റ​ഞ്ഞി​രു​ന്നു.​എ​ന്നാ​ല്‍ ഒ​ന്നും ന​ട​പ്പാ​യി​ല്ല.'-​റി​പു​ണ്‍ ബോ​റ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ബോ​റ പാ​ര്‍​ട്ടി വി​ടു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. 2016 മു​ത​ല്‍ 2022 വ​രെ ആ​സാ​മി​ല്‍ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ അം​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.