ചെ​ന്നൈ: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ഖു​ശ്ബു. ത​മി​ഴി​ലും ഹേ​മ ക​മ്മി​റ്റി മാ​തൃ​ക​യി​ൽ സ​മി​തി​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞു.

എ​ന്തു​കൊ​ണ്ടാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ വൈ​കി​യ​ത്. ഇ​ത് പു​റ​ത്തു​വ​ന്ന​തോ​ടെ പ​ല പു​രു​ഷ​ന്മാ​രു​ടെ​യും ഉ​റ​ക്കം ന​ഷ്ട​മാ​യി. മു​കേ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങൾ​ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ പ്ര​ശം​സി​ച്ച് ന​ടി സാ​മ​ന്ത​യും രം​ഗ​ത്തെ​ത്തി. തെ​ലു​ങ്ക് സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ന​ടി സാ​മ​ന്ത വ്യ​ക്ത​മാ​ക്കി. ഇ​തി​ന് വ​ഴി​യൊ​രു​ക്കി​യ കേ​ര​ള​ത്തി​ലെ ഡ​ബ്ല്യു​സി​സി​യെ അഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു.

തെ​ലു​ങ്ക് സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യം തെ​ല​ങ്കാ​ന സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യും ന​ടി വ്യ​ക്ത​മാ​ക്കി.