ന്യൂ​ഡ​ല്‍​ഹി: ജെ​ഡി​യു ദേ​ശീ​യ വ​ക്താ​വി​ന്‍റെ ചു​മ​ത​ല​യി​ല്‍ നി​ന്നും കെ.​സി. ത്യാ​ഗി രാ​ജി​വെ​ച്ചു. നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി​യാ​ണ് ത്യാ​ഗി​യു​ടെ രാ​ജി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ ഇ​സ്ര​യേ​ലി​ന് ആ​യു​ധം ന​ല്‍​കു​ന്ന​ത് ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കെ.​സി. ത്യാ​ഗി​യും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ ഒ​പ്പി​ട്ടി​രു​ന്നു.

എ​ന്നാ​ൽ ത്യാ​ഗി​യു​ടെ ഈ ​നി​ല​പാ​ട് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​ൽ​നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കെ.​സി. ത്യാ​ഗി ചു​മ​ത​ല ഒ​ഴി​ഞ്ഞ​ത്.