വ​യ​നാ​ട്: എ​ഴു​ത്തു​കാ​ര​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ.​ജെ.​ബേ​ബി(​ക​ന​വ് ബേ​ബി-70) അ​ന്ത​രി​ച്ചു. വ​യ​നാ​ട് ചീ​ങ്ങോ​ട്ടെ ന​ട​വ​യ​ല്‍ വീ​ടി​ന് സ​മീ​പ​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ബേ​ബി ത​ന്‍റെ നാ​ടു​ഗ​ദ്ദി​ക എ​ന്ന നാ​ട​ക​വു​മാ​യി സം​സ്ഥാ​ന​ത്തെ​മ്പാ​ടും സ​ഞ്ച​രി​ച്ചു. നാ​ടു​ഗ​ദ്ദി​ക, മാ​വേ​ലി മ​ൻ​റം, ബെ​സ്പു​ർ​ക്കാ​ന, ഗു​ഡ്ബൈ മ​ല​ബാ​ർ തു​ട​ങ്ങി​യ​വ ബേ​ബി​യു​ടെ കൃ​തി​ക​ളാ​ണ്. മാ​വേ​ലി മ​ൻ​റം എ​ന്ന നോ​വ​ലി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും മു​ട്ട​ത്തു​വ​ർ​ക്കി അ​വാ​ർ​ഡും ല​ഭി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മാ​വി​ലാ​യി​യി​ൽ 1954 ഫെ​ബ്രു​വ​രി 27 നാ​ണ് ബേ​ബി​യു​ടെ ജ​ന​നം. 1973-ൽ ​കു​ടും​ബം വ​യ​നാ​ട്ടി​ൽ കു​ടി​യേ​റി​പ്പാ​ർ​ത്തു. ന​ട​വ​യ​ലി​ൽ ചി​ങ്ങോ​ട് ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കാ​യി, 1994 ൽ ​ക​ന​വ് എ​ന്ന ബ​ദ​ൽ വി​ദ്യാ​കേ​ന്ദ്രം ആ​രം​ഭി​ച്ചു. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നും അ​വ​രെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കാ​നും വേ​ണ്ടി​യാ​ണ് ഈ ​വി​ദ്യാ​ല​യം സ്ഥാ​പി​ച്ച​ത്.