തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യി​ൽ നി​ന്ന് ത​നി​ക്ക് മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യെ​ന്ന് ന​ടി ചാ​ര്‍​മി​ള വെ​ളി​പ്പെ​ടു​ത്തി. 28 പേ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ചാ​ർ​മി​ള പ​റ​ഞ്ഞു.

1997ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​ർ​ജു​ന​ൻ പി​ള്ള​യും അ​ഞ്ചു മ​ക്ക​ളും എ​ന്ന സി​നി​മ​യ്ക്കി​ടെ പീ​ഡ​ന ശ്ര​മ​മു​ണ്ടാ​യി. പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ മു​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ട്ടു. സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​ൻ അ​ഡ്ജ​സ്റ്റ്മെ​ന്‍റി​ന് ത​യാ​റാ​ണോ​യെ​ന്നു ചോ​ദി​ച്ചെ​ന്നും ചാ​ർ​മി​ള വെ​ളി​പ്പെ​ടു​ത്തി.

ത​ന്‍റെ സു​ഹൃ​ത്താ​യ ന​ട​ൻ വി​ഷ്ണു​വി​നോ​ടാ​ണു താ​ൻ അ​ഡ്ജ​സ്റ്റ്മെ​ന്‍റി​ന് ത​യാ​റാ​ണോ​യെ​ന്നു ഹ​രി​ഹ​ര​ൻ ചോ​ദി​ച്ച​ത്. വ​ഴ​ങ്ങാ​ൻ ത​യാ​റ​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ​രി​ണ​യം എ​ന്ന സി​നി​മ​യി​ൽ​നി​ന്ന് ഹ​രി​ഹ​ര​ൻ ഒ​ഴി​വാ​ക്കി.

പി​ന്നീ​ട് വി​ഷ്ണു​വി​നെ​യും സി​നി​മ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ ത​ന്‍റെ പ​ല സു​ഹൃ​ത്തു​ക്ക​ളും പെ​ട്ടു​പോ​യെ​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ ആ​ളു​ക​ളു​ടെ പേ​രു​ക​ൾ പ​റ​യു​ന്നി​ല്ലെ​ന്നും ചാ​ർ​മി​ള പ​റ​ഞ്ഞു.