എ​റ​ണാ​കു​ളം: ക​ള​മ​ശേ​രി​യി​ൽ ബ​സി​ൽ ക​യ​റി ക​ണ്ട​ക്ട​റെ കു​ത്തി​ക്കൊ​ന്ന പ്ര​തി പി​ടി​യി​ൽ. ക​ള​മ​ശേ​രി സ്വ​ദേ​ശി മി​നൂ​പ് ബി​ജു ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ സു​ഹൃ​ത്തി​നെ ക​ളി​യാ​ക്കി​യ​തി​നു പി​ന്നി​ലെ പ​ക​യാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

ഇ​ടു​ക്കി രാ​ജ​കു​മാ​രി സ്വ​ദേ​ശി​യാ​യ അ​നീ​ഷ് പീ​റ്റ​ർ (34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഷ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​സ്ത്ര ബ​സി​ൽ​വ​ച്ചാ​ണ് സം​ഭ​വം. ബ​സ് ക​ള​മ​ശേ​രി എ​ച്ച്എം​ടി ജം​ഗ്ഷ​നി​ൽ വ​ച്ച് ബ​സി​ൽ ചാ​ടി​ക്ക​യ​റി അ​ക്ര​മി ക​ണ്ട​ക്ട​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മാ​സ്ക് ധ​രി​ച്ചെ​ത്തി​യ ഇ​യാ​ൾ ഇ​തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.