കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ് അ​ഭി​ഭാ​ഷ​ക​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എം​എ​ൽ​എ ബോ​ഡ് അ​ഴി​ച്ച് വ​ച്ച കാറിൽ അ​തി​രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യാ​ണ് മു​കേ​ഷ് അ​ഭി​ഭാ​ഷ​ക​നെ ക​ണ്ട​ത്.

പ​രാ​തി​ക്കാ​രി​ക്കെ​തി​രെ മു​കേ​ഷ് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള​ട​ക്കം അ​ഭി​ഭാ​ഷ​ക​ന് കൈ​മാ​റി​യെ​ന്ന് സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം മു​കേ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള ഏ​ഴ് പേ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ആ​ലു​വ സ്വ​ദേ​ശി​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ര​ഹ​സ്യ​മൊ​ഴി​യും ന​ൽ​കി.

പ​രാ​തി​ക്കാ​രി​യു​മാ​യി ന​ട​ത്തി​യ വാ​ട്സ് ആ​പ്പ് ചാ​റ്റു​ക​ൾ, ഇ ​മെ​യി​ലു​ക​ൾ തു​ട​ങ്ങി​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന ര​ണ്ടാം തീ​യ​തി എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​കേ​ഷ് ഹാ​ജ​രാ​ക്കും. 2009 ലാ​ണ് പീ​ഡ​നം ന​ട​ന്ന​താ​യി പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്ന​ത്.