വധശ്രമകേസ്; അർജുൻ ആയങ്കിക്ക് അഞ്ചുവർഷം തടവ്
Friday, August 30, 2024 7:22 PM IST
കണ്ണൂർ: ബിജെപി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്ക് അഞ്ചുവർഷം തടവ്. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയുടേതാണ് വിധി.
2017ൽ കണ്ണൂർ അഴീക്കോട് നടന്ന സംഭവത്തിൽ ഏഴു സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. സജിത്ത്, ജോബ് ജോൺസൺ, സുബിത്ത്, ലജിത്ത്, സുമിത്ത്, കെ.ശരത്ത്, സി.സായൂജ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
തടവിനു പുറമെ ഇരുപത്തി അയ്യായിരം രൂപയും ഇവർ അടയ്ക്കണം. സ്വർണക്കടത്ത് കേസിൽ പ്രതിയായതിനു പിന്നാലെ അർജുൻ ആയങ്കി ഉൾപ്പടെയുള്ളവരെ സിപിഎം പുറത്താക്കിയിരുന്നു.