സിപിഎമ്മിലും പവര്‍ഗ്രൂപ്പുണ്ട്; സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് കുട പിടിക്കുന്നെന്ന് സതീശന്
Friday, August 30, 2024 12:19 PM IST
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ മുകേഷ് എംഎൽഎയെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോപണവിധേയർക്ക് സർക്കാർ സംരക്ഷണം ഒരുക്കുകയാണെന്ന് സതീശൻ വിമർശിച്ചു.
യഥാർഥത്തിൽ കുറ്റവാളികൾക്ക് കുട പിടിച്ച് കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാൻ സിപിഎമ്മിൽ പവർഗ്രൂപ്പൂണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയ ഒരു സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎൽഎയുടെ രാജിക്കായി പാർട്ടിയിലെ ആളുകൾ സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ എന്തൊക്കെയാണ് പറയുന്നത്? സ്ഥാനത്ത് തുടരാൻ പോലും മന്ത്രിക്ക് അർഹതയില്ല. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും സതീശൻ വിമർശിച്ചു.