കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ യു​വാ​വി​ന് മ​റ്റൊ​രു ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം. പാ​റോ​ലി​ക്ക​ൽ പ​ഴ​യ എം​സി റോ​ഡി​ൽ വ​ട​ക്കേ ത​ക​ടി​യേ​ൽ നോ​യ​ൽ ജോ​ബി (21) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മീ​ഞ്ച​ന്ത മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ശു​ചി​മു​റി​യി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ​താ​വാം എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

നോ​യ​ലി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ദ്യം സം​ഭ​വം അ​റി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ അ​പ​ക​ട​വി​വ​രം പൊ​ലീ​സി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പാ​ലാ ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ ബി​ടെ​ക് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് നോ​യ​ൽ. മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഏ​റ്റു​മാ​നൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 23ന് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ വി​സി​റ്റി​നാ​യി മം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ​താ​ണ്. അ​വി​ടെ നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ന​ട​ക്കും.