ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ൽ കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച​തി​നു ബി​ജെ​പി ഹ​രി​യാ​ന സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ ബി​ജെ​പി ഇ​തു ലം​ഘി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

നോ​ട്ടീ​സി​ന് അ​ടി​യ​ന്ത​ര​മാ​യി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണു കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്.