ഹൈ​ദ​രാ​ബാ​ദ്: വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ട് എം​പി​മാ​ർ രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു. മോ​പി​ദേ​വി വെ​ങ്ക​ട്ട​ര​മ​ണ റാ​വു, ബീ​ത മ​സ്താ​ൻ റാ​വു എ​ന്നി​വ​രാ​ണ് രാ​ജി വ​ച്ച​ത്. ഇ​രു​വ​രും ടി​ഡി​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കെ.​കി​ര​ൺ​കു​മാ​ർ റെ​ഡ്ഡി, വൈ.​എ​സ്.​രാ​ജ​ശേ​ഖ​ര​റെ​ഡ്ഡി സ​ർ​ക്കാ​രു​ക​ളി​ൽ മ​ന്ത്രി​യും ര​ണ്ട് ത​വ​ണ എം​എ​ൽ​എ​യും ആ​യി​രു​ന്ന ആ​ളാ​ണ് മോ​പി​ദേ​വി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ നേ​തൃ​ത്വ​വു​മാ​യി അ​സ്വാ​ര​സ്യ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

മു​മ്പ് ടി​ഡി​പി​ക്കൊ​പ്പ​മാ​യി​രു​ന്ന ബീ​ത മ​സ്താ​ൻ റാ​വു 2009 മു​ത​ൽ 2014 വ​രെ കാ​വാ​ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ആ​യി​രു​ന്നു. 2019ലാ​ണ് വൈ​എ​സ്ആ​ർ​സി​പി​യി​ൽ ചേ​ർ​ന്ന​ത്. ഇ​രു​വ​രു​ടെ​യും രാ​ജി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ജ​ഗ​ദീ​പ് ധ​ൻ​ക​ർ സ്വീ​ക​രി​ച്ചു.

വെ​ങ്ക​ട്ട​ര​മ​ണ​യ്ക്ക് 2026 ജൂ​ൺ​വ​രെ​യും മ​സ്താ​ൻ റാ​വു​വി​ന് 2028 ജൂ​ൺ​വ​രെ​യും കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും രാ​ജി​വ​ച്ച​തോ​ടെ രാ​ജ്യ​സ​ഭ​യി​ൽ വൈ​എ​സ്ആ​ർ​സി​പി​യു​ടെ അം​ഗ​ബ​ലം ഒ​മ്പ​താ​യി ചു​രു​ങ്ങി.