ന്യൂ​​ഡ​​ൽ​​ഹി: ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ലോ​​ക്സ​​ഭ​​യി​​ലെ​​യോ രാ​​ജ്യ​​സ​​ഭ​​യി​​ലെ​​യോ എം​​പി​​മാ​​രെ മ​​ത്സ​​രി​​പ്പി​​ക്കി​​ല്ലെ​​ന്ന് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി നേ​​താ​​വ് ദീ​​പ​​ക് ബാ​​ബ​​റി​​യ.

കു​​മാ​​രി സെ​​ൽ​​ജ, ര​​ൺ​​ദീ​​പ് സിം​​ഗ് സു​​ർ​​ജേ​​വാ​​ല എ​​ന്നീ മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ൾ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ബാ​​ബ​​റി​​യ കോ​​ൺ​​ഗ്ര​​സ് നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

സി​​ർ​​സ​​യി​​ൽ​​നി​​ന്നു​​ള്ള ലോ​​ക്സ​​ഭാം​​ഗ​​മാ​​ണ് സെ​​ൽ​​ജ. രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​ണു ര​​ൺ​​ദീ​​പ് സിം​​ഗ് സു​​ർ​​ജേ​​വാ​​ല. ഇ​​രു നേ​​താ​​ക്ക​​ളും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഭൂ​​പീ​​ന്ദ​​ർ സിം​​ഗ് ഹൂ​​ഡ​​യു​​ടെ എ​​തി​​ർ ചേ​​രി​​യി​​ലു​​ള്ള​​വ​​രാ​​ണ്.

90 അം​​ഗ ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​നാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. ഒ​​ക്ടോ​​ബ​​ർ നാ​​ലി​​നു വോ​​ട്ടെ​​ണ്ണും. പ​​ത്തു വ​​ർ​​ഷ​​മാ​​യി ബി​​ജെ​​പി​​യാ​​ണു ഹ​​രി​​യാ​​ന​​യി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള​​ത്.