ട്രി​നി​ഡാ​ഡ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ടി-20 ​പ​ര​മ്പ​ര തൂ​ത്തു​വാ​രി വെ​സ്റ്റ് ഇ​ന്‍​ഡീ​സ്. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എ​ട്ടു​വി​ക്ക​റ്റി​നാ​ണ് വി​ന്‍​ഡീ​സി​ന്‍റെ വി​ജ​യം. മ​ഴ കാ​ര​ണം ക​ളി 13 ഓ​വ​ര്‍ വീ​ത​മാ​യി വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക13 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 108 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ വി​ന്‍​ഡീ​സ് 9.2 ഓ​വ​റി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര വി​ന്‍​ഡീ​സ് 3-0ന് ​സ്വ​ന്ത​മാ​ക്കി. ആ​ദ്യ മ​ത്സ​രം ഏ​ഴ് വി​ക്ക​റ്റി​നും ര​ണ്ടാം മ​ത്സ​രം 30 റ​ണ്‍​സി​നും വി​ജ​യി​ച്ച വി​ന്‍​ഡീ​സ് നേ​ര​ത്തെ ത​ന്നെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ത​രൂ​ബ​യി​ലെ ബ്ര​യാ​ന്‍ ലാ​റ അ​ക്കാ​ദ​മി​യി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 23 റ​ണ്‍​സെ​ടു​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​ണ് മ​ഴ ക​ളി​മു​ട​ക്കി​യ​ത്. തു​ട​ര്‍​ന്ന് 13 ഓ​വ​റാ​ക്കി മ​ത്സ​രം വെ​ട്ടി​ക്കു​റ​ച്ചു.

15 പ​ന്തി​ല്‍ 40 റ​ണ്‍​സെ​ടു​ത്ത സ്റ്റ​ബ്‌​സ്, 12 പ​ന്തി​ല്‍ 20 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്രം, 24 പ​ന്തി​ല്‍ 27 റ​ണ്‍​സെ​ടു​ത്ത റ​യാ​ന്‍ റി​ക്കി​ള്‍​ട്ട​ൺ എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്കാ​നാ​യി​ല്ല. വി​ന്‍​ഡീ​സി​നാ​യി റൊ​മാ​രി​യോ ഷെ​പ്പേ​ര്‍​ഡ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന്‍റെ തു​ട​ക്ക​വും മോ​ശ​മാ​യി​രു​ന്നു. നാ​ലാം പ​ന്തി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ അ​ലി​ക് അ​ത്ത​നാ​സെ​യെ (ഒ​ന്ന്) വി​ന്‍​ഡീ​സി​ന് ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് നി​ക്കോ​ളാ​സ് പു​രാ​നും ഷാ​യ് ഹോ​പ്പും ചേ​ർ​ന്ന് അ​തി​വേ​ഗം സ്കോ​ർ ഉ​യ​ർ​ത്തി. പു​രാ​ന്‍ ര​ണ്ട് ഫോ​റും നാ​ലു സി​ക്സും പ​റ​ത്തി​യ​പ്പോ​ള്‍ ഹോ​പ്പ് ഒ​രു ഫോ​റും നാ​ലു സി​ക്സും പ​റ​ത്തി.

13 പ​ന്തി​ല്‍ 35 റ​ണ്‍​സെ​ടു​ത്ത പു​രാ​ൻ നാ​ലാ​മോ​വ​റി​ൽ പു​റ​ത്താ​വു​മ്പോ​ള്‍ വി​ന്‍​ഡീ​സ് സ്കോ​ര്‍ 60 റ​ണ്‍​സി​ലെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ ഷി​മ്രോ​ണ്‍ ഹെ​റ്റ്‌​മെ​യ​റും ത​ക​ര്‍​ത്ത​ടി​ച്ചു. 17 പ​ന്തി​ല്‍ 31 റ​ണ്‍​സെ​ടു​ത്ത ഹെ​റ്റ്‌​മെ​യ​റും 24 പ​ന്തി​ൽ 42 റ​ൺ​സെ​ടു​ത്ത ഷാ​യ് ഹോ​പ്പും പു​റ​ത്താ​കാ​തെ നി​ന്ന് വി​ൻ​ഡീ​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.